puraskaram

പൊൻകുന്നം: പനമറ്റം ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ വി.ബാലചന്ദ്രൻ അനുസ്മരണം നടന്നു. ഡോ.സെബാസ്റ്റ്യൻ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. സിനിമാ സംവിധായകനും എഴുത്തുകാരനുമായ പി.വിജയകൃഷ്ണൻ മുഖ്യാതിഥിയായി. ഡോ.കെ.കെ.അബ്ദുൾ റഷീദ്‌, കെ.മനോജ് കുമാർ, എബ്രഹാം തോമസ്, ആർ.എ.എൻ.റെഡ്യാർ, എം.കെ.രാധാകൃഷ്ണൻ, എസ്.ഷാജി, എസ്.രാജീവ്, കെ.ഷിബു എന്നിവർ സംസാരിച്ചു. വി.ബാലചന്ദ്രൻ പുരസ്‌കാരം ചിത്രകാരൻ വി.എൻ. രാധാകൃഷ്ണൻ കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള കടമ്മനിട്ട പുരസ്‌കാരം കോട്ടയം മെഡിക്കൽ കോളജിന്റെ എഡിറ്റർ ഡോ. ചാരുലത കെ.ആർ, രണ്ടാം സ്ഥാനക്കാർക്കുള്ള വി.രമേഷ്ചന്ദ്രൻ പുരസ്‌കാരം കോട്ടക്കൽ വി.പി.എസ്.വി ആയൂർവേദ കോളജിനു വേണ്ടി അജയ് എ.ബി എന്നിവർ ഏറ്റുവാങ്ങി. ജി.ജയലക്ഷ്മി വി.ബാലചന്ദ്രന്റെ കവിത ആലപിച്ചു.