ssss

പള്ളിക്കത്തോട്: അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്ടു പരീക്ഷ എഴുതിയ 168 പേരിൽ 29 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 74 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 76 കുട്ടികൾ പരീക്ഷ എഴുതിയ പത്താം ക്ലാസിൽ 7 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 25 പേർക്ക് 90 ശതമാനത്തിലധികം മാർക്ക് ലഭിച്ചു. അരവിന്ദ ചാരിട്ടബിൾ സൊസൈറ്റി പ്രസിഡന്റ് ബി.അനിൽകുമാർ, പ്രിൻസിപ്പൽ ആർ.സി.കവിത മാനേജർ പി.ആർ.സുഭാഷ് എന്നിവർ കുട്ടികളെ അനുമോദിച്ചു.