1-sndp

വൈക്കം: ഗുരുദർശന സത്സംഗത്തിന്റെയും വടക്കേ ചെമ്മനത്തുകര 1295ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെയും നേതൃത്വത്തിൽ 16 മുതൽ19 വരെ ആറാമത് ജ്ഞാനദാന സന്ധ്യ നടത്തും. ഗുരദേവപ്രാർത്ഥനാലയത്തിൽ വൈകിട്ട് ഏഴിന് ജ്ഞാനദീപ പ്രകാശനം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പുഷ്പൻ നമ്പ്യത്ത് നിർവഹിക്കും. കോട്ടയം സൗമ്യ അനിരുദ്ധൻ ശ്രീനാരായണ കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തും. 17ന് കോട്ടയം ബിബിൻഷാ,18ന് തങ്കമ്മ ഉല്ലല,19ന് റെജി നളന്ത അടിമാലി എന്നിവർ പ്രഭാഷണങ്ങൾ നടത്തും.