kozhuvanal

കൊഴുവനാൽ: മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിലായി വിനോദ യാത്ര നടത്തി. വ്യാപാരികളും കുടുംബാംഗങ്ങളുമുൾപ്പെടെ നൂറംഗ സംഘമാണ് കൊഴുവനാലിൽ നിന്നും യാത്ര ആരംഭിച്ചത്.
കല്ലാർകുട്ടി ഡാം, രാജാക്കാട് റിപ്പിൾ വാട്ടർ ഫാൾസ്, പൊൻമുടി ഡാം, റിസർവോയർ വ്യു പോയിന്റ്, കല്ലുമാല വ്യു പോയിന്റ് തുടർന്ന് ആനയിറങ്കൽ ഡാം കണ്ട് ചതുരംഗാപ്പറയിലെത്തി. അർദ്ധരാത്രിയോടെ തിരികെ കൊഴുവനാലിലെത്തി. കൊഴുവനാൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ആന്റണി സേവിയർ, സെക്രട്ടറി ഷിബു പൂവക്കുളം, ട്രഷറർ ഫിലിപ്പ് ആന്റണി, കൺവീനർ സുനിൽ ഉറുമ്പിക്കുന്നേൽ എന്നിവർ വിനോദയാത്രയ്ക്ക് നേതൃത്വം നൽകി.