saphalam

പാലാ: ജീവിതം ആഘോഷമാക്കുന്ന പാലായിലെ സഫലം 55 പ്ലസ് അംഗങ്ങളുടെ ഈ മാസത്തെ വിനോദ യാത്ര സോഷ്യൽ മീഡിയയിൽ തരംഗമായി. മസിനഗുഡി വഴി ഊട്ടിയിലേക്കായിരുന്നു ഇത്തവണത്തെ വിനോദ യാത്ര.

നാട്ടിലെ ചൂടിൽ നിന്നും ഊട്ടിയിലെ തണുപ്പിലേക്കുള്ള യാത്ര 55 പിന്നിട്ട ഇവരുടെ മനസും ശരീരവും തണുപ്പിച്ചു.

റിട്ടയർമെന്റിന് ശേഷം വീട്ടിൽ ഒതുങ്ങിക്കൂടാതെ സഫലം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇത്തരം യാത്രകൾ എല്ലാവരും മാതൃകയാക്കണമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകിയ സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാൻ പറഞ്ഞു.

45 പേർ പങ്കെടുത്ത സഫലം യാത്രയ്ക്ക് സംഘടനാ പ്രസിഡന്റ് എം.എസ്.ശശിധരൻ നായർ ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ നായർ, രവി പുലിയന്നൂർ എന്നിവർ പ്രസംഗിച്ചു.