കടുത്തുരുത്തി: ഗുരു സൂക്തങ്ങളാൽ മുഖരിതമായ ധന്യമായ അന്തരീക്ഷത്തിൽ തിരുവമ്പാടിയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ നടന്നു. ചടങ്ങിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കാളികളായി. എസ്.എൻ.ഡി.പി യോഗം 2673 നമ്പർ തിരുവമ്പാടി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച മന്ദിരത്തിലാണ് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നത്. ക്ഷേത്ര സമർപ്പണ ചടങ്ങിന് എത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രാജകീയമായ സ്വീകരണമാണ് ശാഖ ഒരുക്കിയത്. ശാഖയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് വെള്ളാപ്പള്ളി നടേശൻ ശാഖാ ഭാരവാഹികളെ അറിയിച്ചു. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരി, യൂണിയൻ സെക്രട്ടറി സി.എം ബാബു, വൈസ് പ്രസിഡന്റ് കെ.എസ് കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, ശാഖാ ഭാരവാഹികൾ, ശാഖാ വനിതാ സംഘം, ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ്, കുടുംബയൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചേർന്നാണ് യോഗം ജനറൽ സെക്രട്ടറിയെ സ്വീകരിച്ചത്.