വൈക്കം: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ച് തുടർച്ചയായ പതിനേഴാം വർഷവും നൂറുശതമാനം വിജയം നേടിയ ആശ്രമം സ്‌കൂളിലെ വിദ്യാർത്ഥികളെ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എ.യും അദ്ധ്യാപകരും ചേർന്ന് ആദരിച്ചു. ഇതോടനുബന്ധിച്ച് സ്‌കൂൾ വിക്ടറി ഡേയും ആഘോഷിച്ചു. മികച്ച വിജയം നേടിയ വിദ്യർത്ഥികൾക്ക് സ്‌കൂളിന്റെ വക പുരസ്‌കാരങ്ങൾ നൽകി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ സദ്യയും നൽകി. വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അതിനു പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും സ്‌കൂൾ മാനേജർ പി.വി.ബിനേഷ് അനുമോദിച്ചു. സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് പി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തി. പ്രഥമ അദ്ധ്യാപിക പി.ആർ.ബിജി, അദ്ധ്യാപികരായ വി.ആർ.പ്രീതി റാണി, എം.ജി.പ്രിയ ഭാസ്‌കർ, എം.എസ്.ബിൻസി, ബീനാ കെ.സുഗതൻ, പി.എൻ.പ്രിയ, അശ്വതി.എൽ.പ്രഭാകർ, കെ.കെ.സാബു എന്നിവർ പ്രസംഗിച്ചു.