കുമരകം : കവണാറ്റിൻകര ശ്രീനാരായണ ബോട്ട് ക്ലബ്ബിന്റെ 36-ാമത് വാർഷിക പൊതുയോഗം നടന്നു. ബോട്ട് ക്ലബ്ബ് ഹാളിൽ പ്രസിഡന്റ് പി.ബി.അശോകന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി എ.എസ്. മോഹൻദാസ് 35-ാമത് ജലമേളയുടെ വരവ് ചിലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. പി.ബി.അശോകൻ (പ്രസിഡന്റ്), എം.ജെ.അജയൻ, എം.കെ. പൊന്നപ്പൻ, എ.എസ്. മോഹൻദാസ് (വൈസ് പ്രസിഡന്റ്), കെ.വി.ബാബു ഉഷസ്സ് (ജനറൽ സെക്രട്ടറി), സി.കെ. വിശ്വൻ, പി.വി.പ്രസേനൻ (ജോ. സെക്രട്ടറി), പി.വി. സാന്റപ്പൻ (ട്രഷറർ), അനിൽകുമാർ പി.ആർ. (ഓഫീസ് സെക്രട്ടറി), അശോകൻ കരീമഠം (പബ്ലിസിറ്റി കൺവീനർ), വിജീഷ് എം.എം., സത്യൻ എൻ.വി., ഷാനവാസ് കെ.എസ്., ബാബുജി , രജിമോൻ പി.ആർ, രാജപ്പൻ, തമ്പി റ്റി.കെ, സുഗുണൻ പി.എൻ, ദിനേശൻ വി.ആർ, വേണു, റാവു എം.എം., രവി കെ.കെ.,ബൈജു എന്നിവരെ കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു. 36-ാമത് ജലമേളക്ക് 50 ലക്ഷം രൂപയുടെ ബഡ്ജറ്റ് യോഗം പാസാക്കി. ജനറൽ സെക്രട്ടറി എ.എസ്. മോഹൻദാസ് സ്വാഗതവും, നിയുക്ത സെക്രട്ടറി കെ.വി.ബാബു നന്ദിയും പറഞ്ഞു.