bjp

മുട്ടം: തൊടുപുഴയുടെ പരിസരപ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തിയിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ച ഉണ്ടാകുന്നെന്ന് ആരോപിച്ച് ബി.ജെ.പി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി ബിനു ജെ.കൈമൾ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എറണാകുളം മേഖല സെക്രട്ടറി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.