കരിങ്കുന്നം: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി) നേതൃത്വത്തിൽ തിരച്ചിൽ നടത്താൻ തീരുമാനം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്‌കൂൾ തുറക്കുന്ന 3 മുതൽ ഫോറസ്റ്റ് പട്രോളിംഗ് ശക്തമാക്കും. ഭീതി ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകൾ മാറ്റി സ്ഥാപിക്കും. പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കൂട് കുറച്ചുനാൾ കൂടി തൽസ്ഥാനത്ത് തുടരും.