teacher

പീരുമേട്: പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്ന സ്‌കൂൾ അദ്ധ്യാപകർക്കുള്ള ജില്ലാ തല പരിശീലനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഉദ്ഘാടനം ചെയ്തു. പീരുമേട് എ.ഇ.ഒ എം. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയ്‌നർമാരായ ഷിന്ദു കെ.കെ, ആര്യ പി.എസ്. എന്നിവർ ക്ലാസെടുത്തു. അനീഷ് തങ്കപ്പൻ, ഡി. സെൽവം എന്നിവർ സംസാരിച്ചു. കുട്ടിക്കാനം മരിയൻ കോളേജ്, പീരുമേട് സി.പി.എം സ്‌കൂൾ, കുമളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.