mm

അതിരമ്പുഴ: തണൽ സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രൊഫ.റോസമ്മ സോണി നിർവഹിച്ചു. അഡ്വ.റേച്ചൽ പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റോഷിണി ഷാജി, ഗാന്ധിനഗർ സ്റ്റേഷൻ എ.എസ്.ഐ ശ്രീകല, ഗുരുകൃപ ഗ്രൂപ്പ് മാനേജിംഗ് പാർട്ടനർ ദീപ റെജി, മോൻസി ജോയി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി റോഷിണി ഷാജി (പ്രസിഡന്റ്), ഗീത ദിലീപ് (വൈസ് പ്രസിഡന്റ്), രാജി സാബു (സെക്രട്ടറി), വിദ്യ രാജീവ് (ജോ.സെക്രട്ടറി), സ്വപ്ന സുരേഷ് (ട്രഷറർ), എത്സമ്മ സണ്ണി , മോൻസി ജോയി, വിജയമ്മ വേണുഗോപാൽ , സിനു റോയി , സൂസൻ ബന്നിച്ചൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.