കോട്ടയം: ഏറ്റുമാനൂർ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി .ബാബു അനുസ്മരണയോഗത്തിൽ വാഴൂർ എൻ.എസ്.എസ് കോളേജ് മുൻ പ്രിൻസിപ്പാളും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി അംഗവുമായ ഡോ.വി.ആർ.ജയചന്ദ്രൻ മുഖ്യപ്രസംഗം നടത്തി.
ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.രാജീവ് ചിറയിൽ പ്രമേയം അവതരിപ്പിച്ചു. കവി ഹരി ഏറ്റുമാനൂർ, മാദ്ധ്യമ പ്രവർത്തകരായ ഹരി ആർ.പിഷാരടി, എ.ആർ.രവീന്ദ്രൻ, അൻഷാദ് ജമാൽ, രാജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.