മുണ്ടക്കയം : കേരള സർക്കാർ നോളജ് ഇക്കോണമി മിഷന്റെയും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്ലേസ് മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ 18 ന് രാവിലെ 8.30 മുതൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 50 ലേറെ കമ്പനികൾ പങ്കെടുക്കുന്നു. പത്താം ക്ലാസ് പാസായവർ മുതലുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. ഇന്റർവ്യൂ എത്ര കമ്പനികളിൽ വേണമെങ്കിലും പങ്കെടുക്കാം. കോളേജ് ചെയർമാൻ ബെന്നി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ മുഖ്യപ്രഭാഷണവും, കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി ആമുഖപ്രഭാഷണവും നടത്തും. സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണാ രാജു, രതീഷ് പി. ആ‍ർ, പ്ലേസ് മെന്റ് സെൽ കോർഡിനേറ്റർ അക്ഷയ് മോഹൻദാസ്‌, ശില്പ പ്രേം, അനീറ്റ മാത്യു, സുനില സണ്ണി, ജസ്റ്റിൻ ജോസ്, ബിബിൻ പയസ് തുടങ്ങിയവർ ആശംസകളർപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്- 9746712239