പാലാ: എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിലുള്ള പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്‌സ് മേയ് 18, 19 തീയതികളിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും. 18 ന് രാവിലെ 9 ന് യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് കോഴ്‌സ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. രാമപുരം സി.റ്റി. രാജൻ, കെ.ആർ. ഷാജി, അനീഷ് പുല്ലുവേലിൽ, കെ.ജി. സാബു, സി.പി. സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, മിനർവാ മോഹൻ, സംഗീതാ അരുൺ, അരുൺ കുളംപള്ളിൽ, ഗോപകുമാർ പിറയാർ, രാജേഷ് ശാന്തി, പ്രദീപ് പ്ലാച്ചേരി, പി.ആർ. രാജീഷ്, ബിഡ്‌സൺ മല്ലികശ്ശേരി തുടങ്ങിയവർ ആശംസകൾ നേരും. രാജേഷ് പൊൻമല, ഗ്രേയ്‌സ് ലാൽ, ഡോ. സുരേഷ് കുമാർ, ബിജു പുളിക്കലേടം, ഡോ. ശരത് ചന്ദ്രൻ തുടങ്ങിയവർ ക്ലാസുകളെടുക്കും. യൂണിയൻ വൈസ് ചെയർമാൻ എ.ഡി. സജീവ് വയല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.