പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താൻ സഭയുടെ സാമൂഹ്യ പ്രവർത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികർക്കായി സംഘടിപ്പിച്ച സാമൂഹ്യ ശാക്തീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റിയൂട്ടിൽ നടന്ന ശില്പശാലയിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസിലെ അസോസിയേറ്റഡ് പ്രൊഫസർ ഡോ. ഇ.കെ.രാധാകൃഷ്ണൻ, പിറവം അഗ്രോ പാർക്ക് ചെയർമാൻ ബൈജു നെടുങ്കേരി, പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പ്രോജക്ട് ഓഫീസർ സിബി കണിയാംപടി, പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ എന്നിവർ ക്ലാസുകൾ നയിച്ചു. പാസ്റ്ററൽ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, പി.എസ്.ഡബ്ലിയു.എസ് സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം, സി.ലിറ്റിൽ തെരേസ്, സെബാസ്റ്റ്യൻ ആരുച്ചേരിൽ, ജോസ്‌മോൻ ഇടത്തടത്തിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.