bus

പൊൻകുന്നം: സ്‌കൂൾ വാഹനങ്ങളുടെയും സ്‌കൂൾ വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധന 22, 25, 29 തീയതികളിൽ നടത്തുമെന്ന് കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഒ അറിയിച്ചു. ചെറുവള്ളി, ചിറക്കടവ്, മണിമല, ഇളങ്ങുളം, എലിക്കുളം വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കാണ് 22ന് പരിശോധന. ഇടക്കുന്നം, കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി, എരുമേലി സൗത്ത് വില്ലേജുകളിലേത് 25നാണ്. എരുമേലി നോർത്ത്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ പരിശോധന 29ന് നടത്തും. ജി.പി.എസ്., അഗ്‌നിരക്ഷാഉപകരണങ്ങൾ, സ്പീഡ് ഗവർണർ, വിദ്യാവാഹൻ ആപ്പ് എന്നിവ പ്രവർത്തനക്ഷമമാക്കി അസ്സൽ രേഖകൾ സഹിതം അതത് ദിവസം രാവിലെ 9.30ന് പൊൻകുന്നത്തെ സി.എഫ്.പരിശോധനകേന്ദ്രത്തിൽ എത്തണം.