school

ചെറുതോണി: ചുരുളി എസ്.എൻ.ഡി.പി സ്‌കൂളിൽ നിന്ന് വി.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ മാസ്റ്റർ വി.ബി.അഭിനവിനെ പി.ടി.എ അനുമോദിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.ജി. മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ സുരേഷ് കോട്ടയ്ക്കകത്ത് അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കലേഷ് രാജു പി.കെ.മോഹൻദാസ്, വി.എസ്. പ്രകാശ്, ഹെഡ്മിസ്ട്രസ് എം.ഡി ജയ്മി, എം.പി.ടി.എ ചെയർപേഴ്സൺ ശശികല സന്തോഷ്, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.