അബുദാബി: പ്രവാസി കുടുംബാംഗങ്ങളായ വിദ്യാർത്ഥികളുടെ നൃത്തഅരങ്ങേറ്റത്തിന് വേദിയൊരുക്കി യു.എ.ഇ നാട്യവിദ്യാലയം.
നാട്യ 2024 നോട് അനുബന്ധിച്ചാണ് വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നൂറോളം നർത്തകർ പങ്കെടുത്ത നൃത്തകലാസന്ധൃയും സംഘടിപ്പിച്ചത്. കലാമണ്ഡലം കൃഷ്ണ ശ്രീജിത്തിന്റെ ശിക്ഷണത്തിൽ വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന പാർവ്വതി അനിൽകുമാർ , അദിതി അരുൺ നാരായണൻ , അനന്ദിത പ്രമോദ് നായർ , സങ്കീർത്തന സന്തോഷ് , സന ശൈലേഷ് , ദേവീ തരുണിമ പ്രഭു, ആൻ വിയ തോമസ് , അതുല്യ എൽസ മജു, ആരാധ്യ രതീഷ്, രാഗവർഷിണി ആനന്ദ് എന്നിവരുടെ അരങ്ങേറ്റത്തിനൊപ്പം മറ്റ് നൂറോളം നർത്തകരുമാണ് നാട്യകലാ സന്ധ്യയിൽ അണിനിരന്നത്. കലാമണ്ഡലം കാർത്തികേയൻ (വോക്കൽ), കലാമണ്ഡലം കിരൺ ഗോപിനാഥ് (മൃദംഗം), പ്രൊഫ .വി.സൗന്ദരരാജൻ (വീണ), പ്രയേഷ് കാഞ്ഞങ്ങാട് ( ഫ്‌ളൂട്ട് ) എന്നിവരായിരുന്നു പിന്നണിയിൽ.