വൈക്കം: എസ്.എൻ.ഡി.പി. യോഗം തോട്ടകം 116ാം നമ്പർ ശാഖാ യോഗത്തിന്റെ ശ്രീനാരായണഗുരുദേവ ജ്ഞാനക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ഉത്സവം തുടങ്ങി. ഉത്സവസമാരംഭ ചടങ്ങിന്റെ ഭദ്രദീപപ്രകാശനം വൈക്കം എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് നിർവഹിച്ചു. ആദ്യചടങ്ങായ താലപ്പൊലി തോട്ടകം കുപ്പേടിക്കാവ് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. മഹാകവി കുമാരനാശാന്റെ 150ാമത് ജന്മവാർഷികവും നടത്തി. യൂണിയൻ സെക്രട്ടറി എം.പി. സെൻ, ശാഖാ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.ബി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് വി.എം.സജീവ്, വി.കെ. വിജയൻ, മോഹനൻ ചിറക്കതാഴെ, സുരേഷ് ഒടിയിൽ, അശോകൻ, മോഹനൻ, പുരുഷോത്തമൻ, രാജീവ് എന്നിവർ പങ്കെടുത്തു.
വിവിധ ദിവസങ്ങളിൽ നവകലശപൂജ, പ്രസാദഊട്ട്, പ്രഭാഷണം, നാട്ടരങ്ങ് എന്നിവ നടക്കും. 18ന് പ്രതിഷ്ഠാ വാർഷികവും ആഘോഷിക്കും. രാവിലെ കലശം, ശ്രീനാരായണഗുരുവും കുമാരനാശാനും എന്ന വിഷയത്തിൽ പ്രഭാഷണം, പ്രസാദഊട്ട്, രാത്രി നാടകം എന്നിവ നടക്കും.