ddddddd

എരുമേലി: എരുമേലി പഞ്ചായത്തിലെ മുക്കൂട്ടുതറ, മുട്ടപ്പള്ളി പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്നു. രണ്ടിടങ്ങിളിലായി രണ്ട് മാസത്തിനിടെ ആറുപേരിൽ രോഗം സ്ഥീരീകരിച്ചു. രോഗസാധ്യത മുൻനിറുത്തി പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.
ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൊതുക് സാന്ദ്രതാപഠനം ആരംഭിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഉറവിട നശീകരണം, കൊതുക് സാന്ദ്രതാപഠനം, ബോധവത്കരണം ആരംഭിച്ചതായി ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ.ഷാജിമോൻ കറുകത്ര അറിയിച്ചു. കൊതുക് വളരാൻ സാഹചര്യമുള്ള രണ്ട് റബർ തോട്ടത്തിന്റെ ഉടമകൾക്കും, മാലിന്യം വലിച്ചെറിയുകയും കൂത്താടി വളരാൻ സാഹചര്യം ഒരുക്കിയതിന് മൂന്ന് സ്ഥാപന ഉടമകൾക്കും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.

ഇനി ശ്രദ്ധിക്കാൻ

റബർതോട്ടങ്ങളിലെ ചിരട്ട കമിഴ്ത്തി വെയ്ക്കണം

കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം