വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാദസ്വരം ത്രിവത്സര കോഴ്‌സുൾക്ക് 2024 25 അദ്ധ്യായന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 15 നും 20 നും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ് പാസായവരും ഹിന്ദു സമുദായത്തിൽ ഉൾപ്പെടുന്ന ആൺകുട്ടികളുമായിരിക്കണം. പ്ലസ് ടൂ പാസായവർക്ക് മുൻഗണന ഉണ്ടായിരിക്കും. അഡ്മിഷൻ ലഭിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നല്കും. അപേക്ഷ ഫോം ദേവസ്വം ബോർഡിന്റെ വെബ് സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസായ 100 രൂപ ദേവസ്വം കമ്മിഷണറുടെ പേരിലുള്ള 1261223 നമ്പർ അക്കൗണ്ട് ഹെഡിൽ ധനലക്ഷ്മി ബാങ്കിന്റെ നന്തൻകോട് ശാഖയിൽ മാറത്തക്ക വിധം ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 20 ന് 5 മണിക്ക് മുമ്പായി അതാത് ക്ഷേത്രകലാപീഠത്തിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വയസ്, വിദ്യാദ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന്നുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും അപേക്ഷകനുമായി ബന്ധപ്പെടാവാനുള്ള ഫോൺ നമ്പറും ഉണ്ടായിരിക്കണം.
വൈക്കം ക്ഷേത്രകലാപീഠത്തിലെ അഭിരുചി പരീക്ഷ ജൂൺ 24 ന് വൈക്കം ക്ഷേത്രകലാപീഠത്തിലും ആറ്റിങ്ങൽ കലാപീഠത്തിലെ അഭിരുചി പരീക്ഷ ജൂൺ 26ന് ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിലും നടത്തും. അഭിരുചി പരീക്ഷ സമയം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജാരാക്കണം. അപേക്ഷകർ പ്രവേശനം ആവശ്യമുള്ള കലാപീീത്തിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മാനേജർ , ക്ഷേത്ര കലാപീഠം വൈക്കം പി.ഒ .വൈക്കം 686 141 എന്ന വിലാസാത്തിൽ വൈക്കത്തേക്കും മാനേജർ ക്ഷേത്രകലാപീഠം കൊല്ലമ്പുഴ, ആറ്റിങ്ങൽ പി.ഒ തിരുവനന്തപുരം 695901 എന്ന വിലാസത്തിൽ ആറ്റിങ്ങലിലും അപേക്ഷ നൽകാം.