mg

കോട്ടയം: ടൈംസ് ഹയർ എജ്യുക്കേഷന്റെ യംഗ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ മഹാത്മാഗാന്ധി സർവകലാശാല രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയതിന് പിന്നാലെയാണ് ഈ നേട്ടം.

ആഗോളതലത്തിൽ 673 സർവകലാശാലകളുടെ പട്ടികയിൽ 81ാം സ്ഥാനത്താണ് എം.ജി സർവകലാശാല. തമിഴ്‌നാട്ടിലെ അണ്ണാ സർവകലാശാല, ഭാരതീയർ സർവകലാശാല, പട്‌നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയാണ് രാജ്യത്ത് രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങളിൽ. സിങ്കപ്പൂരിലെ നാൻയാംഗ് സർവകലാശാലയാണ് ആഗോള റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.