cc

ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടിയുള്ള സംഘടകസമിതി രൂപീകരണം വൈസ് ചെയർമാൻ മാത്യൂസ് ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ചെയർപേഴ്‌സൺ ബീന ജോബി ഉദ്ഘടാനം ചെയ്തു. കൃഷ്ണകുമാരി രാജശേഖരൻ, പി.എ നിസാർ, എൽസമ്മ ജോബ്, പ്രിയ രാജേഷ്,നജിയ കെ.എം എന്നിവർ പങ്കെടുത്തു.
പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 17,18 തീയതികളിൽ വാർഡ് തല സാനിറ്റേഷൻ കമ്മിറ്റികൾ കൺസിലർമാരുടെ നേതൃത്വത്തിൽ യോഗം ചേരണം. 18ന് നഗരസഭ തല ശുചീകരണ പരിപാടികൾ തുടങ്ങും. 17,18,19 ദിവസങ്ങൾ ഡ്രൈഡേയായി ആചരിക്കും