sss

കോട്ടയം: നവമാദ്ധ്യമ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്നതിനും, സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മർ ക്യാമ്പ് സമ്മർ ഡിജി ടോക്കിന് തുടക്കമായി. സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

ഷാജൻ സി.കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി ലൈബ്രേറിയൻ ലത അരവിന്ദ്, അസിസ്റ്റന്റ് ലൈബ്രേറിയൻ ഷൈനി ഗോപിനാഥ് എന്നിവർ സംസാരിച്ചു. സർവകലാശാല ക്യാമ്പസിൽ നടക്കുന്ന ദ്വിദിന ക്യാമ്പിന് നവമാധ്യമ മേഖലയിലെ പ്രമുഖരാണ് നേതൃത്വം നൽകുന്നത്.