പൊൻകുന്നം: വേനൽമഴ തുടങ്ങി ഏതാനും ദിവസങ്ങൾ കൊണ്ട് മണിമലയാറ്റിലെ പഴയിടം കോസ് വേയിൽ പോള നിറഞ്ഞു. കോസ് വേയുടെ കിഴക്കുവശത്താണ് കണ്ണെത്താദൂരത്തോളം കഴിഞ്ഞദിവസങ്ങളിൽ പോള ഒഴുകിയെത്തിയത്. പാലത്തിൽ മാലിന്യം തങ്ങുന്നതിനാൽ പോള ഒഴുകിപോകാനും സാഹചര്യമില്ല.
നീക്കാൻ വൈകിയാൽ കിലോമീറ്ററുകളോളം ദൂരത്തിൽ ആഴ്ചകൾക്കകം വളർന്നുപടരാൻ സാധ്യതയുണ്ട്. മണിമലയാറിന്റെ കരയിലെ ചില കുളങ്ങളിൽ നിന്ന് ഒഴുക്കിവിട്ടതോ, ജലനിരപ്പുയർന്നതോടെ കൈവഴികളിലൂടെ ഒഴുകിയെത്തിയതോ ആകാനാണ് സാധ്യത.
മലിനജല സംഭരണികളിൽ പോള ?
ആറിന്റെ തീരത്തുള്ള ചില ഫാക്ടറികളുടെ മലിനജല സംഭരണികളിൽ പോള വളർത്താറുള്ളതായി പ്രദേശവാസികൾ പറഞ്ഞു. പോള നീക്കിയില്ലെങ്കിൽ പിന്നാലെ ഒഴുകിയെത്തുന്ന മാലിന്യമത്രയും കോസ് വേയിൽ അടിയുന്നതിന് ഇടയാകും.