ചങ്ങനാശേരി: മത്സ്യഅനുബന്ധ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി ചേർന്ന ക്ഷേമനിധി അംഗങ്ങളുടെ പാസ്ബുക്ക് വിതരണവും എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയികൾക്കുള്ള ആദരിക്കലും നടത്തി. ക്ഷേമനിധി ബോർഡ് അംഗം സക്കീർ അലങ്കാരത്ത് ക്ഷേമനിധി അംഗങ്ങളുടെ ബുക്ക് വിതരണം നടത്തി. യൂണിയൻ ഏരിയ പ്രസിഡന്റ് സത്താർ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ യുണിയൻ അംഗങ്ങളുടെ മക്കളെ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി ജോസഫ് ആദരിച്ചു. സി.ഐ.ടി.യു ചങ്ങനാശേരി കോർഡിനേഷൻ പ്രസിഡന്റ് അഡ്വ.പി.എ നസീർ, യൂണിയൻ ജില്ലാ സെക്രട്ടറി അജാസ് റഷീദ്, ട്രഷറർ പി.ജി പ്രവീൺ, ഏരിയ സെക്രട്ടറി ടി.വി. ഷൈൻ,അൻസർ കോയ എന്നിവർ സംസാരിച്ചു.