jail

വൈക്കം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും പണവും തട്ടിയെടുത്ത കേസിൽ വൈക്കം കുടവച്ചൂർ ഇരുമുട്ടിത്തറ വീട്ടിൽ ഷെജിലാൽ (37) നെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിയുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ചശേഷം വീട്ടമ്മയുടെ സ്വർണ്ണമാല രണ്ട് മാസത്തേക്ക് പണയം വയ്ക്കുവാനെന്നു പറഞ്ഞ് ഇയാൾ കൈക്കലാക്കി. മാല തിരികെയെടുക്കുന്നതിന് 73,000 രൂപ ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടമ്മ പണവുമായി വൈക്കത്തെത്തിയപ്പോൾ പണം പിടിച്ചുപറിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.ഇയാൾക്കെതിരെ വൈത്തിരി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.