പീരുമേട് : സ്വകാര്യ ചാനലിന് നൽകിയ അഭിമുഖമായി ബന്ധപ്പെട്ട ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന് എതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രമേശ് ആവശ്യപ്പെട്ടു. പീരുമേട് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബി. ദിലീപ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ. എസ് .രാഗേഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിജുമോൻ, ജില്ലാ പ്രസിഡന്റ് കെ. വി .സാജൻ, സംസ്ഥാന കൗൺസിൽ അംഗം പി.റ്റി. ഉണ്ണി എന്നിവർ പങ്കെടുത്തു.