രാമപുരം : രാമപുരം ബി ആർ സിയുടെ നേതൃത്വത്തിൽ രാമപുരം സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂളിൽ നടക്കുന്ന അദ്ധ്യാപക പരീശീലനത്തിൽ ഭക്ഷ്യമേളയും. 12 വിഷയങ്ങളിലായി 500 ഓളം അദ്ധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. യു.പി സോഷ്യൽ സയൻസ് അദ്ധ്യാപകരാണ് ഭക്ഷ്യമേള ഒരുക്കിയത്. രാമപുരം എ.ഇ.ഒ ലത ജി.വി ഉദ്ഘാടനം ചെയ്തു, രാമപുരം ബി.ആർ.സി ബി.പി.സി ജോഷികുമാരൻ, സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സാബു തോമസ്, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. മുഴുവൻ അദ്ധ്യാപകർക്കും രുചിയേറിയ വിഭവങ്ങൾ നൽകിയാണ് ഭക്ഷ്യമേള അവസാനിച്ചത്. ഇന്ന് പരിശീലനം അവസാനിക്കും.