nel

കോട്ടയം : സംസ്ഥാനത്തെ നെൽ കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ വില മുഴുവൻ ഉടൻ നല്കുക, ഉഷ്ണ തരംഗത്തിൽ വിള നാശം സംഭവിച്ച നെൽ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യമുന്നയിച്ച് നെൽ കർഷക സംരക്ഷണ സമിതി പാഡി ഓഫീസ് മാർച്ച് നടത്തി. സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ് കാഞ്ഞിരം അദ്ധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരികളായ ചലചിത്ര താരം കൃഷ്ണ പ്രസാദ്, സാം ഈപ്പൻ ,ജനറൽ സെക്രട്ടറി സോണിച്ചൻ പുളിംകുന്ന്, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, നേതാക്കളായ ലാലിച്ചൻ പള്ളി വാതുക്കൽ, വേലായുധൻ നായ ർ, കെ.ബി.മോഹനൻ, മാത്യൂസ് കോട്ടയം തുടങ്ങിയവർ നേതൃത്വം നല്കി.