adm

കോട്ടയം: സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അടുത്ത അദ്ധ്യയനവർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെബ്‌സൈറ്റ് മുഖേന ഓൺലൈനായും സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്‌ ലൈനായും സമർപ്പിക്കാം. രജിസ്‌ട്രേഷൻ ഫീസായ 110 രൂപ (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) ഓൺലൈനായി അതത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് അടച്ചശേഷം രജിസ്‌ട്രേഷൻ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങൾ thss.ihrd.ac.in എന്ന ഓൺലൈൻ ലിങ്കിൽ നൽകണം. ഫോൺ : 04812351485, 8547005013.