കുമരങ്കരി: കാട്ടുപറമ്പിൽ കുടുംബസംഗമവും ഏഴാമത് വാർഷികസമ്മേളനവും ഇന്ന് രാവിലെ 10 മുതൽ കുന്നുമേൽ 18ൽചിറ വീട്ടിൽ (അമ്മിണി അനിരുദ്ധൻ നഗർ) നടക്കും. രാവിലെ 10ന് വാർഷിക പൊതുസമ്മേളനം, വെളിയനാട് ബ്ലോക്ക് മെമ്പർ സന്ധ്യാ സുരേഷ് ഉദ്ഘാടനം നിർവഹിക്കും. കുടുംബയോഗം പ്രസിഡന്റ് കെ.കെ ശശികുമാർ അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി കെ.ഗോപി പ്രബന്ധം അവതരിപ്പിക്കും. ദളിത് സാഹിത്യകാരൻ സി.ദാനിയേൽ മുഖ്യപ്രഭാഷണം നടത്തും. എ.സതീഷ്കുമാർ, അഡ്വ.മണിലാൽ പണിക്കർ, ശ്യാംകുമാർ, ഷാജി.കെ ചേരമൻ, സുനിൽകുമാർ സി.വി, സുരേഷ്കുമാർ കെ.ആർ, ശോഭനകുമാരി, പ്രേമലത അശോകൻ, ഓമനക്കുട്ടൻ കാവാലം എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 2ന് സംഘടനാ സമ്മേളനം, 6 മുതൽ കലാപരിപാടികൾ, കരോക്കെ ഗാനമേള.