കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻഡ് മിനി മത്തായി അറിയിച്ചു. കൈത്തോടുകളുടെ ശുചീകരണം, പൊതുകിണറുകളുടെ ശുചീകരണവും ക്ലോറിനേഷനും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള കർമ്മ പരിപാടികൾ, ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ പുരോഗമിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനുള്ള ആലോചന യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അവർ. ആരോഗ്യ വിദ്യാദ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ റ്റെസ്സി സജീവ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ ഷിബുമോൻ കെ.വി പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു.