scooter

കടുത്തുരുത്തി : എൻ.ജി.ഒ കോൺഫെഡറേഷന്റെ 50 ശതമാനം സമ്പത്തിക സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിനായ് 'വുമൺ ഓൺ വീൽസ്' എന്ന പദ്ധതിയിലൂടെ നൽകുന്ന ആക്ടീവ സ്‌കൂട്ടറിന്റെ രണ്ടാംഘട്ട വിതരണം നടന്നു. 16 സ്‌കൂട്ടറുകളാണ് വിതരണം ചെയ്തത്. ഒരുമ ചാരിറ്റബിൾ ആൻഡ് അഗ്രികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരുമ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഞീഴൂർ ഗ്രാമ പഞ്ചായത്തംഗം ശരത് ശരി വാഹനത്തിന്റെ താക്കോൽ കൈമാറി.ചടങ്ങിൽ ഒരുമ പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രുതി സന്തോഷ്, സിജ്ഞ ഷാജി,ജോയി മൈലം വേലിൽ, സനിൽകുമാർ, ഷാജി, ലൈല, അർച്ചന,സുധ മോഹനൻ,സുഷമ അജി പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.