കുറിച്ചി : സചിവോത്തമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ കിടത്തിചികിത്സ ഉടൻ പുന:രാരംഭിക്കുമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ രോഗനിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ടി.എസ്.സലിം അദ്ധ്യക്ഷനായിരുന്നു. സുരേഷ് രാജു തോട്ടായിൽ, സുജാത സദാശിവൻ, പി.എസ്.കൃഷ്ണൻകുട്ടി, അനിൽ കണ്ണാടി, സിജു ഏബ്രഹാം, പി.പി.മോഹനൻ, സുജാത ബിജു, കെ.എം.സഹദേവൻ, പാത്താമുട്ടം രഘു എന്നിവർ പ്രസംഗിച്ചു.