കോട്ടയം: കിഴക്കൻ മേഖലയിൽ ഇന്നലെ പെയ്ത കനത്തമഴയിൽ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. തീക്കോയി, മൂന്നിലവ്, തലനാട്, അടുക്കം പ്രദേശങ്ങളിൽ മഴക്കൊപ്പം മലവെള്ളപാച്ചിലുമുണ്ടായി. വരും ദിവസങ്ങളിൽ ജില്ലയിൽ പരക്കെ അതി തീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ അധികൃതർ നൽകുന്ന സൂചന.