കോട്ടയം: എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളി 148ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 20ന് തന്ത്രി സ്വാമി ശിവനാരായണതീർത്ഥയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5.30 മുതൽ നടത്തും. 11ന് കലശാഭിഷേകം. 12.30ന് മഹാപ്രസാദഊട്ട്. ശാഖാ പ്രസിഡന്റ് കെ.എം.ശശി, സെക്രട്ടറി വി.എം.രമേശ് എന്നിവർ നേതൃത്വം നൽകും.