മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം സെന്റ് ആന്റണീസ് കോളേജും നോളജ് എക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് ഇ.ആർ ബൈജു, കോളേജ് സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ബോബി കെ.മാത്യു, സുപർണ്ണ രാജു പ്ലെയ്‌സ്‌മെന്റ് കോഡിനേറ്റർ അക്ഷയ മോഹൻദാസ്, ജിനു തോമസ്, ജസ്റ്റിൻ ജോസ്, ബിബിൻ പയസ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നും 52 കമ്പനികൾ പങ്കെടുത്തു. നിരവധി വിദ്യാർത്ഥികൾക്ക് ഓഫർ ലെറ്ററും ലഭിച്ചു.