തലയോലപ്പറമ്പ് : കള്ള് വ്യവസായ മേഖലകളിലെ പ്രതിസന്ധി പരിഹരിച്ച് ഷാപ്പുകൾ ഉടൻ തുറന്ന് പ്രവർത്തിക്കണമെന്ന് സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കരാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ ഷാപ്പുകൾ ഒന്നര മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. പിരിഞ്ഞുപോയ തൊഴിലാളിയ്ക്ക് പകരം പുതിയയാളെ നിയമിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സൂചനാ സമരത്തിലാണ്. യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു, അസി. സെക്രട്ടറി ജോൺ വി ജോസഫ്, ടി.എൻ.രമേശൻ, സാബു പി മണലൊടി, കെ.എസ്.രത്‌നാകരൻ, കെ.ഡി വിശ്വനാഥൻ, ആർ ബിജു, പി.എസ് പുഷ്പമണി, കെ വേണുഗോപാൽ, എ.എം അനി എന്നിവർ പ്രസംഗിച്ചു.