വൈക്കം : അവധിക്കാല അദ്ധ്യാപക പരിശീലനത്തോടനുബന്ധിച്ച് നൂറിലധികം അദ്ധ്യാപകർ ചേർന്നൊരുക്കിയ ഭക്ഷ്യപ്രദർശന മേള ശ്രദ്ധേയമായി.
അഞ്ച്,ഏഴ് ക്ലാസുകളിലെ പുതുക്കിയ പാഠ്യപദ്ധതിയിൽ സാമൂഹ്യശാസ്ത്രപഠനത്തിലെ ആഹാരരീതിയെ അടിസ്ഥാനമാക്കിയാണ് 150ൽപ്പരം വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചത്. സാമൂഹ്യശാസ്ത്ര അദ്ധ്യാപകരാണ് പ്രകൃതിദത്തമായ ഉത്പന്നങ്ങൾ ചേരുവയാക്കി വിഭവങ്ങൾ തയ്യാറാക്കിയത്. പ്രദർശന മേള വൈക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ എഫ്.ജോൺ ഉദ്ഘാടനം ചെയ്തു. പി.എസ് സന്തോഷ്, ആർ.വി ധന്യ, പി.പ്രദീപ്, എൻ.അജയകുമാർ, എസ്.സ്മിത, ആർ.രാധിക എന്നിവർ പ്രസംഗിച്ചു.