municipality

ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭയുടെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തങ്ങൾ ചെയർപേഴ്‌സൺ ബീന ജോബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വാലുമേച്ചിറ തോട്, കുന്നകാട് തോട്, ഉമ്പിഴിച്ചിറ ആവണിത്തോട് എന്നിവിടങ്ങൾ ശുചീകരിച്ചു. നിലവിലുള്ള ശുചീകരണ തൊഴിലാളികളെ കൂടാതെ പുറത്തു നിന്ന് 600 ഓളം തൊഴിൽ ദിനങ്ങളും സൃഷ്ടിക്കും. ഇന്ന് ഡ്രൈഡേ ആചരിക്കും. ഹെൽത്ത് കമ്മിറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ്, കൗൺസിലർമാരായ ഉഷ മുഹമ്മദ് ഷാജി, കുഞ്ഞുമോൾ സാബു, മുനിസിപ്പൽ സെക്രട്ടറി സജി എൽ.എസ്, ക്ലീൻ സിറ്റി മാനേജർ ഷൈൻ എൻ.എസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽ സി, സമ്രീഷ് ലാൽ എന്നിവർ പ്രസംഗിച്ചു.