ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹ ജയന്തി മഹോത്സവം ഇന്ന് മുതൽ 28വരെ നടക്കും. ഇന്ന് രാവിലെ രഥ ഘോഷയാത്ര പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് 5മുതൽ ദശാവതാരദർശനം, 5.30ന് വിൽപ്പാട്ട് ,7ന് തിരുവാതിര. 20ന് വൈകിട്ട് 5.30ന് ഹൃദയജപ ലഹരി,7.30ന് നൃത്തവിസ്മയം, 21ന് വൈകിട്ട് 5.30ന് സപ്താഹ ഉത്ഘാടനസഭ. യജ്ഞചാര്യൻ പ്രൊഫ. വിമൽ വിജയ്, കന്യാകുമാരി.7ന് കഥകളി. 22ന് നരസിംഹജയന്തി. രാവിലെ 6.30ന് മഹാനരസിംഹഹോമം. വൈകിട്ട് 4.30ന് ആനയൂട്ട്. 5മുതൽ ദശവതാരദർശനം. 5.15ന് പുഷ്പാഭിഷേകം. 6.15ന് നരസിംഹാവതാരപൂജ. 6.30ന് വലിയകാഴ്ചശ്രീബലി. ഇരുകോൽ പഞ്ചാരിമേളം, 23ന് രാത്രി 8.30ന് നൃത്തം.24ന് വൈകിട്ട് 5ന് ദശാവതാരദർശനം. 8.30ന് ഭജൻസ്.25ന് വൈകിട്ട് 5മുതൽ ദശാവതാര ദർശനം. 8.30മുതൽ നടനകേളി. 26ന് വൈകിട്ട് 5 മുതൽ ദശാവതാരദർശനം.8.30 മുതൽ ലയവാദ്യ സംഗമം. 27ന് വൈകിട്ട് 5 മുതൽ ദശാവതാരദർശനം.8.30മുതൽ നൃത്തം. 28ന് വൈകിട്ട് 5മുതൽ ദശാവതാര ദർശനം. 6ന് ഭക്തി ഗാനമേള.8.30 മുതൽ നൃത്തം.