കോട്ടയം : സമഗ്ര ശിക്ഷാ കേരള ബി.ആർ.സി ഏറ്റുമാനൂരിന്റെ നേതൃത്വത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയുമായി ചേർന്ന് കിടങ്ങൂർ, അയർക്കുന്നം സ്‌പെഷ്യൽ കെയർ സെന്റർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയുടെ സദ്ഗമയ പ്രോജക്ടിന്റെ ഭാഗമായാണ് ക്യാമ്പ്. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡി.പി.ഒ ബിനു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബി.പി.സി രതീഷ് ജെ. ബാബു, സദ്ഗമയ പ്രോജക്ട് കൺവീനർ ഡോ. വസുദ എസ്, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ആലീസ് ജോൺ എന്നിവർ പ്രസംഗിച്ചു.