തൃക്കോതമംഗലം: 62ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർ. ശങ്കർ കുടുംബ യൂണിറ്റിന്റെ 18ാം മത് വാർഷിക സമ്മേളനം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ശാഖാപ്രസിഡന്റ് വി.എ ഷാജി അദ്ധ്യക്ഷത വഹിക്കും. കുടുംബയൂണിറ്റ് ചെയർമാൻ പി.ആർ.ബിജു സ്വാഗതം പറയും. ശാഖായോഗം സെക്രട്ടറി പി.കെ. മുരളി ഉദ്ഘാടനം ചെയ്യും. കൺവീനർ കെ.സി. രതീഷ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹക്കൂട് മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കും. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. യോഗത്തിൽ കെ.പി. രാജൻ, കെ. ജയകുമാർ, അജി പി ഗോപാൽ, സി.വി.രാധാകൃഷ്ണൻ, കെ.എം. സലിമോൻ, ലതാകുമാരി സലിമോൻ, ഇ.ഡി. പ്രദീപ്, കെ.സി. പ്രദീപ്, അജി പി. കുമാർ, രതീഷ്, വി.വി. വിശ്വംഭരൻ, മനോജ് മരങ്ങാട്ടുപറമ്പിൽ, അനിൽകുമാർ സി.എ. തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് നടക്കും.