ഈരാറ്റുപേട്ട : മുൻവൈരാഗ്യത്തെ തുടർന്ന് 16 കാരനെ ആക്രമിച്ച ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സാദിഖ് വി.എം (31), സഹോദരൻ മുഹമ്മദ് ഹുബൈൽ വി.എസ് (39), മുല്ലൂപ്പാറ ഭാഗത്ത് പൊന്തനാൽ വീട്ടിൽ ജഹനാസ് പി.പി (44) എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 ന് വൈകിട്ട് ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജംഗ്ഷനിൽ വച്ച് മരക്കൊമ്പ് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി എസ്, എസ്. ഐ മാരായ ജിബിൻ തോമസ്, ഷാജി, രാധാകൃഷ്ണൻ, സി.പി.ഒമാരായ ജോബി,അനീഷ്, രമേശ്, മാർട്ടിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.