kashu

വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്തും, കശുമാവ് കൃഷി വ്യാപന ഏജൻസിയും സംയുക്തമായി കശുമാവ് ഗ്രാഫ്‌റ്റ് തൈകൾ സൗജന്യമായി വിതരണം ചെയ്യും. അധികം പൊക്കം വയ്ക്കാത്ത പടരാത്ത നിയന്ത്രിച്ച് വളർത്താവുന്ന മൂന്നാം വർഷം ഫലം തരുന്ന അത്യുത്പാദനശേഷിയുള്ള തൈകകളാണ് വിതരണം ചെയ്യുന്നത്. 10 സെന്റ് സ്ഥലമുള്ള വ്യക്തികൾക്ക് 8 തൈകൾ വരെ സൗജന്യമായി ലഭിക്കും. സ്ഥല വിസ്തൃതി അനുസരിച്ച് കൂടുതൽ തൈകൾ ലഭിക്കും. ആവശ്യമുള്ള കർഷകർ 25 ന് മുമ്പായി റേഷൻ കാർഡ്, ആധാർ കാർഡ്, കരമടച്ച രസീത് എന്നിവയുടെ കോപ്പിയുമായി വാഴൂർ കൃഷിഭവനിൽ അപേക്ഷ നൽകേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അറിയിച്ചു.