ഭരണങ്ങാനം: ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതി മുന്നൊരുക്ക പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ പദ്ധതി രേഖയും കൺട്രോൾ റൂം ബുള്ളറ്റിനും പുറത്തിറക്കി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് നീക്കണമെന്ന് സെക്രട്ടറി സജിത് മാത്യൂസ് അറിയിച്ചു.