മുണ്ടക്കയം : മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യു വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് 27, 28, 29 തീയതികളിൽ നടക്കും. ഇന്ത്യയിലെ കാലാവസ്ഥ അസ്ഥിരത, ആഗോള താപനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുനരുപയോഗ ഊർജ്ജ മുന്നേറ്റം, കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനുള്ള സാമൂഹിക പ്രവർത്തന മാർഗ്ഗങ്ങളും സാങ്കേതികവിദ്യയും, നഗര - ഗ്രാമീണ ആസൂത്രണം എന്നീ വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. പ്രബന്ധങ്ങൾ nakulanarya@gmail.com എന്ന ഇ - മെയിൽ വിലാസത്തിൽ അയക്കാം. രജിസ്ട്രേഷനാന് : 7025460678, 6282053869, 7511108594.