shilpa

മുണ്ടക്കയം : മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിന്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് മഹാത്മാഗാന്ധി സർവകലാശാലയുടെ പുതിയ ബിരുദ ഓണേഴ്‌സ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിച്ചു. കോളേജിന്റെ എം.ജി യു.ജി.പി നോഡൽ ഓഫീസർ പ്രജിത കെ. ക്ലാസ് നയിച്ചു. ചടങ്ങിൽ ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ ജിജീഷ് എം, വൈസ് പ്രിൻസിപ്പൽ സ്വാതി കെ ശിവൻ, എം.എസ്.ഡബ്യു വിഭാഗം മേധാവി ഹരീഷ് കുമാർ, പഞ്ചായത്ത് മെമ്പർമാർ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.